പാലക്കാട് രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു
Apr 26, 2026, 13:38 IST
ലക്കിടി കൂട്ടുപാതയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ജയന്‍, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്.
പാലക്കാട് രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ജയന്‍, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്. ജയന് കഴുത്തില്‍ ഉള്‍പ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്. ജയശ്രീ വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് സൂര്യതപമേറ്റത്.
ഇടുക്കി കട്ടപ്പനയിലും ഒരാള്‍ക്ക് സൂര്യതാപമേറ്റു. 20 ഏക്കര്‍ സ്വദേശി താഴത്തുവീട്ടില്‍ അജീഷിനാണ് പൊള്ളലേറ്റത് . തടിപ്പണി ചെയ്യുന്നതിനിടെയാണ് സംഭവം . അജീഷ് ആശുപത്രിയില്‍ ചികിത്സ തേടി. സംസ്ഥാനത്ത് ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
.jpg)

