പെരുമ്പാവൂരില്‍ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിങ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു

Two students drowned while bathing in a river during an excursion in Wayanad

ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ കനത്ത ചൂടായതിനാലാണ് ഇന്ന് ഇവിടെ കുളിക്കാനെത്തിയത്. ആറ് പേരാണ് കുളിക്കാനെത്തിയത്

എറണാകുളം : എറണാകുളം പെരുമ്പാവൂരില്‍ അശമന്നൂരില്‍ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു.മലപ്പുറം സ്വദേശി അജ്മല്‍, കൊല്ലം സ്വദേശി അജ്‌സല്‍ എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശി എമിലിനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂവരും ചെറുകുന്നം കെഎംപി കോളജിലെ അവസാനവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളാണ്. പെരിയാര്‍വാലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.ഹ

ഹർത്താലായതിനാല്‍ ഇന്ന് കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ കനത്ത ചൂടായതിനാലാണ് ഇന്ന് ഇവിടെ കുളിക്കാനെത്തിയത്. ആറ് പേരാണ് കുളിക്കാനെത്തിയത്. ഇവരില്‍ മൂന്ന് പേരാണ് കുളിക്കാനിറങ്ങിയത്. പത്തടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. ഷട്ടർ തുറന്ന സമയമായതിനാല്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ഇതോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പെട്ടത്

Tags