ഗുരുവായൂര്‍ നഗരസഭയില്‍ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത രണ്ട് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന് ആവശ്യം

muslim league
muslim league

15ാം വാര്‍ഡിലെ അബ്ദുള്‍ റഷീദ് കുന്നിക്കല്‍, 23ാം വാര്‍ഡിലെ നൗഷാദ് അഹമ്മു എന്നിവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം.

ഗുരുവായൂര്‍ നഗരസഭയില്‍ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത രണ്ട് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് എം നേതാവ് ആര്‍ എച്ച് അബ്ദുല്‍ സലീം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

tRootC1469263">

15ാം വാര്‍ഡിലെ അബ്ദുള്‍ റഷീദ് കുന്നിക്കല്‍, 23ാം വാര്‍ഡിലെ നൗഷാദ് അഹമ്മു എന്നിവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. സത്യപ്രതിജ്ഞാ നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളമാതൃകയില്‍ നിര്‍ദ്ദിഷ്ട സത്യവാചകം ചൊല്ലി അവസാനിപ്പിക്കുമ്പോള്‍ കൗണ്‍സിലര്‍മാര്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്നോ, ഈശ്വര നാമത്തില്‍ അല്ലെങ്കില്‍ ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നോ ആണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഇത് ഇരുവരും ലംഘിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അള്ളാഹുവിന്റെ പേരിലാണ് രണ്ടാളും സത്യപ്രതിജ്ഞ ചെയ്തത്. പരാതി തീര്‍പ്പാക്കുന്നത് വരെ ഇരുവരെയും കൗണ്‍സില്‍ യോഗങ്ങളില്‍നിന്ന് മാറ്റി നിര്‍ത്താന്‍ നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഗുരുവായൂര്‍ മുനിസിപ്പാലിറ്റി 15ാം വാര്‍ഡായ സബ്സ്റ്റേഷനില്‍നിന്നും 678 വോട്ടിനാണ് അബ്ദുള്‍ റഷീദ് വിജയിച്ചത്. പാലയൂര്‍ വാര്‍ഡില്‍നിന്നും 391 വോട്ടിനാണ് നൗഷാദ് അഹമ്മുവിന്റെ വിജയം. ഗുരുവായൂര്‍ മുനിസിപ്പാലിറ്റി 23 സീറ്റുമായി എല്‍ഡിഎഫാണ് ഭരണം പിടിച്ചത്. 16 സീറ്റാണ് യുഡിഎഫിനുള്ളത്. രണ്ട് സീറ്റ് എന്‍ഡിഎയ്ക്കും അഞ്ച് സീറ്റ് മറ്റുള്ളവരും നേടി.

Tags