കാല്‍നടയാത്രക്കാരനെ ഇടിച്ചു നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് രണ്ടു പേർ മരിച്ചു
Updated: May 11, 2026, 16:04 IST
തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ചെല്ലപ്പൻ നായരെ ഇടിച്ചിട്ട ശേഷമാണ് ബൈക്ക് മതിലില്‍ ഇടിച്ചത്.
മാവേലിക്കര : ചെട്ടികുളങ്ങര അഞ്ചുമുറിക്കടയ്ക്കു സമീപം കാല്‍നടയാത്രക്കാരനെ ഇടിച്ചു നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് രണ്ടു പേർ മരിച്ചു.ബൈക്ക് യാത്രികനായ കായംകുളം പത്തിയൂർ സ്വദേശി കെ.എസ്.അനന്ദൻ (26), കാല്‍നടയാത്രികനായ ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെറുകര തെക്കേതില്‍ ചെല്ലപ്പൻ നായർ (78) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ചെല്ലപ്പൻ നായരെ ഇടിച്ചിട്ട ശേഷമാണ് ബൈക്ക് മതിലില്‍ ഇടിച്ചത്.
.jpg)