തമിഴ്നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ മലയാളികളായ രണ്ടുപേർ മരിച്ചു

D
D

റോസി കാൻസർരോഗിയാണ്. വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോഴാണ് നിയന്ത്രണംവിട്ട കാർ റോഡരികില്‍ പാർക്ക് ചെയ്തിരുന്ന ലോറിക്കുപിന്നില്‍ ഇടിച്ച്‌ അപകടമുണ്ടായത്

കോയമ്പത്തൂർ:  തമിഴ്നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ മലയാളികളായ രണ്ടുപേർ മരിച്ചു. കോയമ്പത്തൂരില്‍ താമസിക്കുന്ന ഒല്ലൂർ തട്ടില്‍ മണ്ടി ലോനപ്പന്റെ ഭാര്യ റോസി (72), മരുമകൻ പാലക്കാട് ഒലവക്കോട് നന്പാടൻ ആന്റണിയുടെ മകൻ ദിവ്യമോൻ (48) എന്നിവരാണു മരിച്ചത്.റോസിയുടെ മകള്‍ ലൗലി (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

tRootC1469263">

ഇന്നലെ പുലർച്ചെ അഞ്ചിന് തമിഴ്നാട്ടിലെ ആന്പൂരിലാണ് അപകടം. റോസി കാൻസർരോഗിയാണ്. വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോഴാണ് നിയന്ത്രണംവിട്ട കാർ റോഡരികില്‍ പാർക്ക് ചെയ്തിരുന്ന ലോറിക്കുപിന്നില്‍ ഇടിച്ച്‌ അപകടമുണ്ടായത്. പോലീസും ഫയർഫോഴ്സും എത്തിയാണ് രണ്ടു പേരെയും പുറത്തെടുത്തത്.

Tags