മലേഷ്യയില്‍ മിന്നല്‍പ്രളയം, രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
തിങ്കളാഴ്ച വൈകിട്ടായിരുന്നു ദുരന്തം അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലും തുടർന്നുള്ള മിന്നല്പ്രളയവുമാണ് ദുരന്തത്തിന് കാരണമായത്
കോഴിക്കോട് : മലേഷ്യയിലെ റവാങ്ങിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടർന്നുള്ള മിന്നല്‍പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയില് കെ.ബി. അനീഷ് (35), കോഴിക്കോട് പേരാമ്പ്ര കല്പത്തൂർ ചുണ്ടക്കാട്ടില്‍ ലിനില്‍ (44) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു ദുരന്തം അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലും തുടർന്നുള്ള മിന്നല്പ്രളയവുമാണ് ദുരന്തത്തിന് കാരണമായത്.അപകടത്തില്‍ കാണാതായ എട്ടുപേരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം.
എറണാകുളം മണീട് സ്വദേശിയായ അനീഷ് കഴിഞ്ഞ ഏഴുവർഷമായി മലേഷ്യയില്‍ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസം മുമ്പാണ് സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാട്ടിലെത്തി മടങ്ങിയത്. ഭാസ്കരന്റെയും സുജാതയുടെയും മകനാണ് അനീഷ്.മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ റവാങ്ങിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
.jpg)

