പ്രണയം നടിച്ച് ഒരേ ക്ലാസിലെ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചു, ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണി ; യുവാവ് അറസ്റ്റില്‍

arrest

കണ്ണൂര്‍ തളിപ്പറമ്പ് സ്റ്റേഷനിലെ രണ്ടു പോക്‌സോ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഇന്‍സ്റ്റഗ്രാം വഴി പ്രണയം നടിച്ച് ഒരേ ക്ലാസില്‍ പഠിക്കുന്ന 14 വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ്  സ്വദേശി കെ വി അനുരാജിനെയാണ് (23) പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്റ്റേഷനിലെ രണ്ടു പോക്‌സോ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.


ഇന്‍സ്റ്റഗ്രാം വഴി ആദ്യം ഒരു പെണ്‍കുട്ടിയേയും പിന്നീട് ഈ കുട്ടിയുടെ ക്ലാസില്‍ പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടിയേയും അനുരാജ് പരിചയപ്പെട്ടു. ഇരുവരുമായി അടുപ്പത്തിലായ ശേഷം നേരില്‍ കാണണമെന്നും ഇല്ലെങ്കില്‍ സ്വകാര്യ ചാറ്റുകള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഒരേ സമയം രണ്ടുപേരുമായും പ്രതിക്ക് അടുപ്പമുണ്ടായിരുന്ന വിവരം പെണ്‍കുട്ടികള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പോത്തന്‍കോട് എത്തിയ പ്രതി ആളില്ലാത്ത സമയം ആദ്യത്തെ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി ലൈംഗീകമായി പീഡിപ്പിച്ചു.
നഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ഈ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം വഴി രണ്ടാമത്തെ പെണ്‍കുട്ടിയേയും വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. 
നാട്ടിലേക്ക് മടങ്ങിയ പ്രതി ഇവരുടെ ക്ലാസില്‍ പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടിയെ കൂടി കുടുക്കാന്‍ ശ്രമിച്ചതോടെ ഇരുവരും പീഡനം വെളിപ്പെടുത്തിയത്. കണ്ണൂരില്‍ നിന്ന് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Tags