കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎല്‍എ
Jun 16, 2026, 07:44 IST
നിലവില്‍ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.
കണ്ണൂര്‍ ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.
കൂത്തുപറമ്പ് എംഎല്‍എ പി കെ പ്രവീണിന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യോഗം ചേരുന്നത്. പ്രദേശവാസികള്‍ക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
.jpg)

