വെള്ളമെന്ന് കരുതി ഡീസല്‍ കുടിച്ചു;രണ്ട് കുട്ടികള്‍ ആശുപത്രിയില്‍

Residential school children sick in Telangana; 30 female students in hospital
Residential school children sick in Telangana; 30 female students in hospital

പാലക്കാട്: കളിക്കുന്നതിനിടയില്‍ വെള്ളമെന്നു കരുതി ഡീസല്‍ കുടിച്ച രണ്ട് കുട്ടികളെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കോട് അപ്പക്കാ വീട്ടില്‍ അലിയുടെ മക്കളായ അല്‍സജില്‍ (3), മസ്‌ന (6) എന്നിവരാണ് ചികിത്സയില്‍ ഉള്ളത്.

കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ഉടന്‍തന്നെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

tRootC1469263">

Tags