അരക്കിലോയിലേറെ എംഡിഎംഎയുമായി നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

Two arrested in Nileshwaram with over half a kilo of MDMA

കാസർകോട്: അരക്കിലോയിലേറെ എംഡിഎംഎയുമായി രണ്ട് പേർ കാസർകോട് അറസ്റ്റിലായി. ഉപ്പള സോങ്കാൽ സ്വദേശികളായ അഹമ്മദ് ഇർഷാദ് (33), അബ്ദുൾ ഹമീദ് (30) എന്നിവരാണ് അറസ്റ്റിലായത്. നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഇവർ പിടിയിലായത്.മംഗള എക്സ്പ്രസിൽ നീലേശ്വരത്ത് ഇറങ്ങിയ പ്രതികളെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിടികൂടുകയായിരുന്നു. 

പഞ്ചാബിൽ നിന്നും കൊണ്ടുവന്ന എംഡിഎംഎ ആണ് പിടികൂടിയത്. ഇവരുടെ രണ്ട് സഹായികളും പിടിയിലായിട്ടുണ്ട്. എംഡിഎംഎ ഏറ്റുവാങ്ങാനായി നീലേശ്വരത്ത് കാത്തുനിന്ന രണ്ടുപേരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി പി നിഥിൻ രാജിന്റെ പ്രത്യേക നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി എം വി അനിൽകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു ലഹരി സംഘത്തെ പിടികൂടിയത്

Tags