ട്വന്റി 20യും യുഡിഎഫും കൈകോര്‍ത്തു ; കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ എട്ടു പഞ്ചായത്തുകളില്‍ ഒന്നില്‍പോലും ഭരണമില്ലാതെ എല്‍ഡിഎഫ്

udf
udf

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനാണ്

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ എട്ടു പഞ്ചായത്തുകളില്‍ ഒന്നില്‍പോലും ഭരണമില്ലാതെ എല്‍ഡിഎഫ്. ട്വന്റി 20യും യുഡിഎഫും കൈകോര്‍ത്തതോടെയാണ് എല്‍ഡിഎഫ് പടിക്ക് പുറത്തായത്. എല്‍ഡിഎഫ് ഭരണം പിടിക്കാന്‍ സാധ്യതയുണ്ടായിരുന്ന വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തില്‍ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു. ഇവിടെ യുഡിഎഫിന് ഏഴ് സീറ്റാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫിന് എട്ടും രണ്ട് സീറ്റ് ട്വന്റി 20ക്കും ഉണ്ടായിരുന്നു. കക്ഷിനില പ്രകാരം എല്‍ഡിഎഫ് അധികാരം പിടിക്കുമെന്നിരിക്കെ ട്വന്റി 20 അംഗങ്ങള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും യുഡിഎഫിന്റെ റെജി തോമസ് പ്രസിഡന്റ് ആകുകയും ചെയ്തു. വരിക്കോളിയില്‍നിന്നുള്ള അംഗമാണ് റെജി തോമസ്.

tRootC1469263">

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനാണ്. മഴുവന്നൂര്‍ പഞ്ചായത്തില്‍ യുഡിഎഫിനാണ് ഭരണം. തിരുവാണിയൂരില്‍ 9 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ട്വന്റി 20 അധികാരത്തിലെത്തിയത്. കുന്നത്തുനാട് പഞ്ചായത്തില്‍ 12 സീറ്റുള്ള യുഡിഎഫ് ഭരണം പിടിച്ചപ്പോള്‍ കിഴക്കമ്പലം പഞ്ചായത്തില്‍ 14 സീറ്റ് നേടി ട്വന്റി 20 അധികാരത്തിലെത്തി. ഇവിടെ സംയുക്ത മുന്നണി 7 സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു.

പൂതൃക്ക പഞ്ചായത്തില്‍ യുഡിഎഫിനും ട്വന്റി 20ക്കും ഏഴ് വീതമാണ് അംഗങ്ങളുള്ളത്. നറുക്കെടുപ്പില്‍ വിജയം ട്വന്റി 20ക്കൊപ്പം നിന്നതോടെ കോലഞ്ചേരി ഈസ്റ്റില്‍ നിന്നുള്ള പൂജ ജോമോന്‍ പ്രസിഡന്റായി. എന്നാല്‍ യുഡിഎഫിന്റെ വടയമ്പാടിയില്‍നിന്നുള്ള അംഗം ജോണ്‍ ജോസഫ് വൈസ് പ്രസിഡന്റായി.ഐക്കരനാട് പഞ്ചായത്തില്‍ 16വാര്‍ഡും വിജയിച്ച് ട്വന്റി 20 ഭരണം നിലനിര്‍ത്തി. അതേസമയം വാഴക്കുളം പഞ്ചായത്തില്‍ 24 വാര്‍ഡുകളില്‍ 15ലും വിജയിച്ച യുഡിഎഫിനാണ് ഭരണം.

Tags