'ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ'; രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്‍പോട്ട് പോകുമെന്ന് അഞ്ജലി നായര്‍

Anjali Nair, NDA candidate from Tripunithura, approaches the High Court, demanding that her name be changed from Anjali PV..

രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലാത്തതുകൊണ്ട് തന്നെ 30000 വോട്ട് വളരെ ഭാഗ്യമായിട്ട് ഞാന്‍ കണക്കാക്കുന്നു.

തൃപ്പൂണിത്തുറ:  ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെയാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്‍പോട്ട് പോകുമെന്നും അഞ്ജലി നായര്‍. തൃപ്പൂണിത്തുറയുടെ ചരിത്രത്തിലെ നല്ലൊരു വോട്ട് ശതമാനം നേടാന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലതായിരുന്നിട്ടും എനിക്ക് കഴിഞ്ഞു 

രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ലാത്തതുകൊണ്ട് തന്നെ 30000 വോട്ട് വളരെ ഭാഗ്യമായിട്ട് ഞാന്‍ കണക്കാക്കുന്നു. കൂടുതല്‍ വര്‍ക്ക് ചെയ്യണമെന്നുള്ള ഏരിയകള്‍ കണ്ടെത്തുക എന്നുള്ളതാണ് ഇനി. എവിടെയാണ് കോട്ടം തട്ടിയിരിക്കുന്നത് എന്ന് നിലവില്‍ അറിയില്ല. അത് കണ്ടെത്തി പരിഹരിക്കും - അഞ്ജലി പറഞ്ഞു.

ട്വന്റി ട്വിന്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും അഞ്ജലി പറഞ്ഞു. ഏറ്റവും കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിയതും തൃപ്പൂണിത്തറയില്‍ നിന്നാണ്. രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്‍പോട്ട് പോകും.ട്വന്റി ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ - അവര്‍ വ്യക്തമാക്കി.

Tags