പ്രാങ്ക് വീഡിയോ ചിത്രീക്രിക്കുന്നെന്ന വ്യാജേന വിദ്യാർത്ഥിനികളെ ശല്യം ചെയ്തു ; യുവാക്കൾ അറസ്റ്റിൽ

google news
police jeep

തിരുവനന്തപുരത്ത് പ്രാങ്ക് വീഡിയോ ചിത്രീക്രിക്കുന്നെന്ന വ്യാജേന വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാക്കൾ അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര കോൺവെൻ്റ് റോഡിലാണ് യുവാക്കൾ വീഡിയോ ചിത്രീകരിക്കുന്നുവെന്ന വ്യാജേന പെണകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത്. ഉപദ്രവം സ്ഥിരമായതോടെ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ ആറ്റിങ്ങൽ ആനാവൂർ സ്വദേശി മിഥുൻ (23), പാലിയോട് സ്വദേശി കണ്ണൻ (28) എന്നിവർ അറസ്റ്റിലായി.

മുഖംമൂടി ധരിച്ചെത്തി സ്‌കൂൾ വിദ്യാർത്ഥിനികളെ അനുവാദമില്ലാതെ സ്‌പർശിച്ചു എന്നതാണ് യുവാക്കൾക്ക് എതിരെ നാട്ടുകാർ പരാതി നൽകിയിരിക്കുന്നത്. മുൻപും അറസ്റ്റിലായവർക്ക് എതിരെ പരാതി ഉയർന്നിരുന്നു എന്നാണ് വിവരം.  രണ്ട് ദിവസം മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം പെൺകുട്ടികളോട് മോശമായി പെരുമാറുകയായിരുന്നു. രണ്ട് യുവാക്കൾ മുഖംമൂടി ധരിച്ചിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഇവർ പെൺകുട്ടികളെശല്യം ചെയ്യുന്ന ദൃശ്യങ്ങൾ മറ്റൊരു യുവാവ് ക്യാമറയിൽ പകർത്തുകയായിരുന്നു. റോഡിൽ കൂടി പോകുന്ന പെൺകുട്ടികളുടെ ശരീരത്തിൽ സമ്മതമില്ലാതെ സ്‌പർശിക്കുകയായിരുന്നു പ്രതികൾ. അതേസമയം ആൺകുട്ടികളെ എടുത്തുയർത്തുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് നാട്ടുകാർ പൊലീസിന് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തെ മറ്റ് ഭാഗങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാട്ടാക്കട, പൂവാർ ഉൾപ്പെടെയുള്ള ഗ്രാമ പ്രദേശങ്ങളിസലാണ് മുഖംമൂടി സംഘം വിദ്യാർത്ഥികളെ ശല്യപ്പെടുത്തുന്നതായി രക്ഷിതാക്കൾ പരാതി ഉയർത്തിയത്. ബെെക്കിൽ എത്തുന്ന അക്രമി സംഘം  പെൺകുട്ടികളെ കടന്നുപിടിച്ച ശേഷകം കടന്നുകളയുകയാണ് പതിവ്.

മുയൽ ചെവിയുടെ രൂപത്തിലുള്ള മുഖംമൂടി ധരിച്ച് ബൈക്കിൽ ചീറിപ്പായുന്നവരാണ് ഈ അക്രമി സംഘമെന്നാണ് വിവരങ്ങൾ. കാട്ടാക്കട, പോങ്ങുംമൂട്, മാറനല്ലൂർ, നെയ്യാറ്റിൻകര, അരുമാനൂർ പ്രദേശത്തെ സ്‌കൂളുകളുടെ പരിസരം കേന്ദ്രീകരിച്ചാണ് ഇവർ പെണകുട്ടികളെ ശല്യം ചെയ്യുന്നത്. ആദ്യം ഇവർ വിദ്യാർത്ഥിനികളുടെ അടുത്തെത്തും. തുടർന്ന് പരിചയ ഭാവത്തിൽ ' എവിടെയോ കണ്ടിട്ടുണ്ടല്ലോ, നിന്നെ എനിക്ക് അറിയാം, അച്ഛനെ അറിയാം എന്നിങ്ങനെ പറഞ്ഞ ശേഷം കടന്നുപോകും. തൊട്ടടുത്ത ദിവസം ഈ പരിചയത്തിൽ സംസാരിക്കാൻ ശ്രമിക്കുകയാണ് ഇവരുടെ രീതിയെന്നാണ് നാട്ടുകാർ പറയുന്നത്.

Tags