ഓട്ടോ കൂലി 30 രൂപ ചോദിച്ചതിന് ഓട്ടോ തല്ലിത്തകർത്തു ; തിരുവനന്തപുരത്ത് രണ്ടുപേർ അറസ്റ്റിൽ

POLICE
POLICE

തിരുവനന്തപുരം: 30 രൂപ ഓട്ടോക്കൂലി ചോദിച്ചതിന് ഓട്ടോറിക്ഷ അടിച്ചു തകർത്തു. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. അക്രമി സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊറ്റാമം സ്വദേശി അജയൻ , മനു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് തല്ലിത്തകർത്തത്.

tRootC1469263">

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. കൊറ്റാമം സ്വദേശികളായ അജയ്, മനു എന്നിവർ സന്തോഷിന്റെ ഓട്ടോയിൽ സഞ്ചരിച്ചിരുന്നു. ഇവർ ഇറങ്ങിയപ്പോൾ സന്തോഷ് 30 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്. കുറച്ച് ദൂരം മാത്രമാണ് സഞ്ചരിച്ചതെന്നും അജയ്, മനു എന്നിവർ പറഞ്ഞു. വാക്കുതർക്കം നടക്കുന്നതിനിടെ ഇവർ വിളിച്ചുവരുത്തിയ മറ്റൊരു സംഘം സ്ഥലത്തെത്തുകയും ഓട്ടോറിക്ഷ അടിച്ചു തകർക്കുകയുായിരുന്നു. സംഭവം കണ്ടവർ പാറശാല പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി അജയനെയും മനുവിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags