വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ വൈ ഫൈ ഓഫാക്കണം

wifi

ഫോണിലെ വൈഫൈ സദാസമയവും ഓണാക്കിയിടുന്ന ശീലം ഒട്ടുമിക്ക ആളുകള്‍ക്കുമുണ്ട്. എന്നാല്‍ ഇത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിങ്ങളില്‍ പലരും മറന്നു പോകുന്ന കാര്യങ്ങളിലൊന്ന് ഫോണിന്റെ വൈ ഫൈ ഓഫാക്കുന്നത് ആയിരിക്കും.

 ഇതിപ്പോള്‍ വൈ - ഫൈ ഓഫാക്കിയില്ലെങ്കില്‍ എന്ത് പ്രശ്‌നം ഉണ്ടാവാനാണ് എന്നോര്‍ത്ത് നിസാരവത്കരിക്കരുത്. സൈബര്‍ സെക്യൂരിറ്റി ഗവേഷകരാണ് ഇതിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മുന്നോട്ടുവയ്ക്കുന്നത്.

tRootC1469263">

ഇത്തരത്തില്‍ വൈ ഫൈ ഓഫ് ചെയ്യാതെയാണ് നിങ്ങള്‍ ഫോണുമായി വീടിന് പുറത്തേക്ക് പോകുന്നതെങ്കില്‍ ഒരു ഹിഡന്‍ എക്‌സ്‌പോഷര്‍ വിന്‍ഡോ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതില്‍ വ്യക്തിപരമായ വിവരങ്ങളും ഉണ്ടാകും. ഇവിടെയും തീര്‍ന്നില്ല, നിങ്ങളുടെ ലൊക്കേഷന്‍ അടക്കം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ ഫോണിന്റെ സുരക്ഷയെ പോലും അപകടത്തിലാക്കുന്ന ഈ അവസ്ഥ നിങ്ങളുടെ ഹോം നെറ്റ്‌വര്‍ക്കില്‍ നിന്നും കുറച്ചകലേക്ക് മാറി കഴിയുമ്പോഴേക്കും സംഭവിച്ചേക്കാമെന്നാണ് പറയുന്നത്.

Tags