ട്രോളിംഗ് നിരോധനം 2025- സൗജന്യ റേഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു


കോട്ടയം : ജൂലൈ 31 വരെ നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾ, പീലിംഗ് തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
tRootC1469263">വെളളകടലാസിൽ തയ്യാറാക്കിയ അപേക്ഷ, റേഷൻ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്കിന്റെ പകർപ്പ്, മത്സ്യബന്ധനയാന/ പീലിംഗ് ഷെഡ് ഉടമയുടെ സാക്ഷ്യപത്രം എന്നീ രേഖകൾ സഹിതം ബേപ്പൂർ/വെളളയിൽ/കൊയിലാണ്ടി/ വടകര മത്സ്യഭവൻ ഓഫീസുകളിൽ ജൂൺ 18 നകം ഹാജരാക്കണം. മുൻവർഷങ്ങളിൽ അപേക്ഷ സമർപ്പിച്ചവർ അപേക്ഷ നൽകേണ്ടതില്ല. അവർക്ക് തുടർന്നും സൗജന്യ റേഷൻ ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ - 0495-2383780.
