ട്രോളണ്ട, സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ കുറിച്ചും പ്രവചിച്ചിരുന്നു ; മുരളി തുമ്മാരുകുടി

google news
murali

സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ ദിവസമാണ് തീപിടിത്തമുണ്ടായത്. വ്യവസായ മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിനുള്ളിലാണ് തീ പിടിച്ചത്. സെക്രട്ടറിയേറ്റിലെ അഗ്നിബാധയെ കുറിച്ച് ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി 2019 ല്‍ പ്രവചിച്ചിരുന്നു.
കുറിപ്പിങ്ങനെ

സെക്രട്ടറിയേറ്റിലെ അഗ്‌നിബാധ

സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ എന്ന് ട്രോള്‍

ട്രോളണ്ട

പ്രവചിച്ചിരുന്നു. നാലു വര്‍ഷം മുന്‍പ്

അതിന് ശേഷം ഇതിപ്പോള്‍ രണ്ടാമതാണ്

അവസാനത്തേതല്ല,

'ഇക്കണ്ടതൊന്നും തീയല്ല മന്നവാ' എന്നു നമ്മളെക്കൊണ്ടു പറയിക്കുന്ന അഗ്‌നിബാധക്കുള്ള എല്ലാ സാഹചര്യവും അവിടെ ഉണ്ട്

ഇതാണ് 2019 ല്‍ പറഞ്ഞത്

'നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ദ്ധര്‍ തലയില്‍ കൈ വച്ച് ഉടന്‍ സ്ഥലം കാലിയാക്കാന്‍ നോക്കും. മരത്തിന്റെ ഫ്‌ലോര്‍, പ്ലൈവുഡിന്റെ പാനല്‍, എവിടെയും കെട്ടുകെട്ടായി ഫയലുകള്‍, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക്ട്രിക് വയറുകള്‍, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം. മുറികളില്‍ നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദര്‍ശകര്‍ക്ക് ഒട്ടും പിടി കിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും. ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഒക്കെ റൂമിനടുത്തുകൂടെ പോകുമ്പോള്‍ ഞാന്‍ ഈ കാര്യം ഓര്‍ക്കാറുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ ?. ഏതെങ്കിലും കാലത്ത് ഒരു ഫയര്‍ ഡ്രില്‍ അവിടെ സാധിക്കുമോ ?. എന്നാണ് ഭരണ സിരാകേന്ദ്രത്തിന് 'തീ പിടിക്കുന്നത്'. എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവര്‍ അവിടെ ഉണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോര്‍ത്ത് പറഞ്ഞതാണ്. അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ! '

(റബര്‍ കഴുത്തുകളുടെ കേന്ദ്രം, ഫെബ്രുവരി 20, 2019)

മാമനോടൊന്നും തോന്നല്ലേ

മുരളി തുമ്മാരുകുടി 

Tags