തിരുവനന്തപുരം എംസി റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി
Apr 29, 2025, 11:00 IST
തിരുവനന്തപുരം: നാലാഞ്ചിറയിൽ എംസി റോഡരികിൽ നിന്ന് കഞ്ചാവുചെടി കണ്ടെത്തി. നാലുമാസം പഴക്കമുള്ള 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്. തിരുവനന്തപുരം എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ ബിഎസ്എൻഎൽ ഓഫീസിന്റെ മുൻവശത്താണ് കഞ്ചാവുചെടി കണ്ടത്.
tRootC1469263">അതേസമയം സാധാരണ കഞ്ചാവ് ഉപയോഗിക്കുന്ന ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധനകൾ നടത്താറുണ്ട്. ഇത്തരത്തിൽ ഈ സ്ഥലത്തിന് സമീപം താമസിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളടക്കം കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള സംശയത്തെത്തുടർന്നായിരുന്നു പരിശോധന. ഇതാരെങ്കിലും നട്ടുവളർത്തിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
.jpg)


