തിരുവനന്തപുരത്ത് 19കാരി തൂങ്ങിമരിച്ച നിലയിൽ

dead
dead

തിരുവനന്തപുരം: ഐ.ടി.ഐ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് വഞ്ചുവത്ത് നമിത(19)യാണ് വഞ്ചുവത്ത് തന്നെ ഉള്ള വാടക വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ചത്. ആര്യനാട് ഗവ. ഐ.ടി.ഐ ഇലക്ട്രോണിക്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് നമിത.

നേരത്തെ നമിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപ് എന്ന യുവാവ് രാവിലെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയിരുന്നു. പിന്നാലെ നമിതയെ ഫോണിൽ കിട്ടാതായതോടെ സന്ദീപ് തിരികെ വന്നപ്പോഴാണ് നമിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ സന്ദീപ് നാട്ടുകാരെ വിവരമറിയിച്ച് നമിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സമീപത്തെ കോഴി ഫാമിലെ ജീവനക്കാരിയാണ് നമിതയുടെ അമ്മ.

Tags