തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

accident
accident

 

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ആറ്റിങ്ങൽ-ചിറയിൻകീഴ് പാതയിൽ പുരവൂരിലെ കൊടുംവളവിൽ ഇന്ന് രാവിലെ പത്തേകാലോടെ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു.

tRootC1469263">

അതേസമയം വളവിൽ നിർത്തിയിരുന്ന കാറിനെ ഓവർടേക്ക് ചെയ്തുവന്ന ബസ്, എതിരെ വന്ന മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു കയറുകയും ചെയ്തു. വളവിൽ കാർ പാർക്ക് ചെയ്തിരുന്നതും ബസുകളുടെ അമിതവേഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അഗ്‌നിരക്ഷാസേനയും ചിറയിൻകീഴ് പോലീസും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

Tags