തിരുവനന്തപുരത്ത് സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Jun 10, 2025, 18:58 IST


തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ മക്കൾക്ക് യൂണിഫോം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വർക്കല പാളയംകുന്ന് പുത്തൻവീട്ടിൽ ഷെർളി(50)യാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
tRootC1469263">അതേസമയം റോഡിന്റെ ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്ക് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അമിത വേഗതയും അശ്രദ്ധയുമാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. ചാവർകോട് സ്വദേശിയായ സിൻസിയർ ഓടിച്ച വാഹനമാണ് വീട്ടമ്മയെ ഇടിച്ചത്. ഇയാളെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
