ചാലക്കുടിയിൽ ലോറി, സ്കൂട്ടറിലിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു, ലോറി കത്തിനശിച്ചു

lorry scooter accident
lorry scooter accident

സിഗ്നൽ തെറ്റിച്ചെത്തിയ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു

ചാലക്കുടി: പോട്ടയിൽ ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു. അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംക്ഷനിലായിരുന്നു അപകടം. സിഗ്നൽ തെറ്റിച്ചെത്തിയ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട് രാസവസ്തു കയറ്റിയ ലോറി പൂർണമായും കത്തി നശിച്ചു. അപകടത്തെ തുടർന്ന് നിരങ്ങി നീങ്ങിയ സ്കൂട്ടർ റോഡിലുരസിയാണ് ലോറിയ്ക്ക് തീപിടിച്ചത്. ഫയർഫോഴ്സിൻ്റെ രണ്ടു യൂണിറ്റ് എത്തി തീയണച്ചു. സ്കൂട്ടർ യാത്രക്കാരൻ റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം.

Tags

News Hub