തൃപ്പൂണിത്തുറയിൽ 21 കാരിയെ കാപ്പ ചുമത്തി നാടുകടത്തി

21-year-old woman deported from Tripunithura on charges of kappa
21-year-old woman deported from Tripunithura on charges of kappa

തൃപ്പൂണിത്തുറ: യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. കരിങ്ങാച്ചിറ പാലത്തിങ്കൽ വീട്ടിൽ സൂര്യപ്രഭ (21) യെയാണ് സിറ്റി പൊലീസ് കമീഷണറുടെ ഉത്തരവ് പ്രകാരം നാട് കടത്തിയത്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ് സൂര്യപ്രഭ.

പൊതുജനങ്ങളുടെ സമാധാന ലംഘന പ്രവർത്തനങ്ങളിൽ സ്ഥിരം ഏർപ്പെട്ടു വരുന്നയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സിറ്റി പൊലീസിൻ്റെ പരിധിയിൽ പ്രവേശിക്കുന്നതിന് ആറ് മാസത്തേയ്ക്ക് തടഞ്ഞു കൊണ്ടാണ് കാപ്പ നിയമപ്രകാരം ഉത്തരവ്.

tRootC1469263">

Tags