തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൗസം നൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബംഗാളിന് മാറ്റം ആവശ്യമാണെന്ന് മൗസം നൂര്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബംഗാളില്‍ കോണ്‍ഗ്രസിന് വലിയ ആവേശം സമ്മാനിച്ച് തൃണമൂല്‍ കോണ്‍ഗ്രസ രാജ്യസഭ എംപി മൗസം നൂര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ ജയ്റാം രമേശ്, ഗുലാം അഹ്‌മദ് മിര്‍, പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ശുഭാംഗര്‍ സര്‍ക്കാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു മൗസം നൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മൗസം നൂറിന്റെ അര്‍ധ സഹോദരനും ദക്ഷിണ മാള്‍ഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്സഭാ എംപിയുമായിരുന്ന ഇഷാ ഖാന്‍ ചൗധരിയും ചടങ്ങിനുണ്ടായിരുന്നു.
tRootC1469263">ബംഗാളിന് മാറ്റം ആവശ്യമാണെന്ന് മൗസം നൂര്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിച്ച മൗസം നൂര്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എ ബി എ ഹനിഖാന്‍ ചൗധരിയുടെ കുടുംബത്തില്‍ നിന്നാണ് മൗസം നൂറിന്റെ വരവ്. 2009 മുതല്‍ 2019വരെ മാള്‍ഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്സഭ എംപിയായിരുന്നു മൗസം നൂര്‍. ഏഴ് വര്‍ഷം മുമ്പാണ് മൗസം നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
.jpg)


