''11 വനിതാ ജനപ്രതിനിധികളോട് ആദര സൂചകം''; സപ്ലൈകോയിൽ 11 ദിവസത്തേക്ക് സാധനങ്ങൾ വിലക്കുറവിൽ

supplico

ശബരി വെളിച്ചെണ്ണ, അപ്പം പൊടി, പുട്ട് പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയാണ് 11 ശതമാനം വിലക്കുറവിൽ വനിതകൾക്ക് 21 വരെ നൽകുക.

തിരുവനന്തപുരം:  നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികളോട് ആദര സൂചകമായി മെയ് 11 മുതൽ 11 ദിവസത്തേക്ക് 11 തെരഞ്ഞെടുത്ത ശബരി ഉത്പന്നങ്ങൾ 11 ശതമാനം വിലക്കുറവിൽ വനിതാ ഉപഭോക്താക്കൾക്ക് സപ്ലൈകോ ലഭ്യമാക്കും.

വനിതാ നേതൃത്വത്തെ ആദരിക്കുന്നതോടൊപ്പം സ്ത്രീകൾ വീടുകളിലും സമൂഹത്തിലും വഹിക്കുന്ന നിർണായക പങ്കിനെയും ഉയർത്തി കാട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags