പെരിയാർ കടുവ സങ്കേതത്തിനു നടുവിൽ ആദിവാസി യുവാവിനെ കാണാതായിട്ട് രണ്ട് ദിവസം ; തിരച്ചിൽ തുടരുന്നു
കുമളി: വന്യജീവികൾ വിഹരിക്കുന്ന പെരിയാർ കടുവ സങ്കേതത്തിനു നടുവിൽ ആദിവാസി യുവാവിനെ കാണാതായി രണ്ടു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. വനമേഖലയിൽ ട്രക്ക് പാത്ത് (നടപ്പാത) നിർമാണ ജോലിക്ക് പോയ കുമളി ആദിവാസി ഉന്നതിയിലെ പഞ്ചന്റെ മകൻ ലിബിനെയാണ് (35) കാണാതായത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കാട്ടിനുള്ളിൽ ജോലിക്ക് പോയവരിൽ ഒരാൾക്ക് ആശുപത്രിയിലെത്തി മരുന്നു വാങ്ങിയശേഷം പ്രഭാകരൻ, രാമൻ, ലിബിൻ എന്നിവർ ഒരുമിച്ചാണ് കടുവ സങ്കേതത്തിനു നടുവിലെ മുല്ലക്കുടിയിലേക്ക് പുറപ്പെട്ടത്. ഇടക്ക് പ്രഭാകരൻ കാടുവഴി നടന്ന് മുല്ലക്കുടിയിലേക്ക് പോയി. രാമനും ലിബിനും മുളച്ചങ്ങാടത്തിൽ തടാകത്തിലൂടെ നീങ്ങി. സമയം വൈകിയതോടെ ഇരുവരും ചങ്ങാടത്തിൽ കിടന്നുറങ്ങി.
രാവിലെ, ലിബിൻ കാട്ടിലൂടെ നടന്നുപോയെന്ന് കരുതി രാമൻ ചങ്ങാടം തുഴഞ്ഞ് മുല്ലക്കുടിയിലെത്തിയപ്പോഴാണ് ലിബിൻ എത്തിയിട്ടില്ലെന്ന വിവരമറിഞ്ഞത്. വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.
.jpg)

