പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രണത്തിലല്ല; കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

police8
police8

ഇടുക്കി : പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണത്തെ തുടർന്നല്ലെന്ന് കണ്ടെത്തൽ . സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകം എന്ന് കണ്ടെത്തിയിരിക്കുന്നത്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത (54) ആണ് മരിച്ചത്. സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത് എന്നാണ് ഇയാൾ ഇന്നലെ പറഞ്ഞിരുന്നത്.

tRootC1469263">

കാട്ടാനക്കൂട്ടത്തില്‍ ഒരു കൊമ്പന്‍ സീതയെ തട്ടിയെറിയുകയായിരുന്നെന്നും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും ആയിരുന്നു ഇന്നലെ പറഞ്ഞത്. ബന്ധുക്കളും വനപാലകരും കാട്ടിനുള്ളില്‍ പോയാണ് പരുക്കേറ്റ സീതയെയും ബിനുവിനെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
 

Tags