തണലൊരുക്കാം .. ! മലബാർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ വൃക്ഷതൈ നടൽ സംഘടിപ്പിച്ചു

Let's create shade..! Tree planting was organized at Kadampuzha Bhagavathy Temple under the leadership of Malabar Devaswom Board.

മലപ്പുറം : മലബാർ ദേവസ്വം ബോർഡിന്റെ  ദേവാരണ്യം പദ്ധതിയുടെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ വൃക്ഷതൈ നടൽ സംഘടിപ്പിച്ചു. ദേവസ്വം ഡയാലിസിസ് സെന്റർ പരിസരത്ത് വെച്ച് സംഘടിപ്പിച്ച പരിപാടി  ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ ഉത്ഘാടനം ചെയ്തു. 

ദേവസ്വം മാനേജർ കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ക്ഷേത്രം സൂപ്രണ്ട് പി പി മീര, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ, ഹെഡ് ക്ലാർക്ക് പി വിജയൻ എന്നിവർ സംസാരിച്ചു.


 

Tags