താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

churam accident

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തില്‍ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. ചുരത്തില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തില്‍ തകര്‍ന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരം വീണതിനെ തുടര്‍ന്ന് നിലവില്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. റോഡിലെ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തില്‍ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്

Tags