സ്കൂട്ടറിൽ പോവുന്നതിനിടെ പിൻസീറ്റിലിരുന്ന യുവാവിൻ്റെ തലയിൽ മരക്കൊമ്പ് പൊട്ടിവീണു ; യുവാവിന് ദാരുണാന്ത്യം

Death due to boat capsizing in Puthukurichi; A fisherman died

തിരുവനന്തപുരം: പാലോട് - ഇടിഞ്ഞാർ റോഡിൽ മരക്കൊമ്പ് വീണ് യുവാവിന് ദാരുണാന്ത്യം. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഹർഷകമാർ എന്ന് വിളിക്കുന്ന ഷൈജു (47) ആണ് മരിച്ചത്. റോഡുവക്കിൽ ഉണങ്ങി നിന്ന മാഞ്ചിയം മരം ഒടിഞ്ഞു സ്കൂട്ടർ യാത്രികനായ യുവാവിൻ്റെ തലയിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി 10.30 മണിയോടെയാണ് അപകടം. ബ്രൈമൂർ - പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് അപകടം ഉണ്ടായത്.

tRootC1469263">

സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദാരുണമായ സംഭവം. ബന്ധുവായ ജോയി ഓടിച്ചിരുന്ന ടൂ വീലറിൽ പിൻസീറ്റ് യാത്രക്കാരനായിരുന്ന ഷൈജുവിന്റെ തലയിലാണ് മരം ഒടിഞ്ഞു വീണത്. തല പൊട്ടി റോഡിൽ വീണ ഷൈജു തത്ക്ഷണം മരിച്ചു. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പാലോട് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പാലോട് പൊലീസ് കേസ് എടുത്തു. ഭാര്യ: സീന, മക്കൾ: ഫേബ, അബിൻ.

Tags