വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ്: പരാതിക്കാരന് സഹായഹസ്തവുമായി മുഖ്യമന്ത്രി

abdhul

കൃത്രിമക്കാല്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. 

വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ പരാതിക്കാരനായ അബ്ദുല്‍ ജബ്ബാറിന് സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അബ്ദുല്‍ ജബ്ബാറിനെ ഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരത്തേക്ക് വരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 

കൃത്രിമക്കാല്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. 

എന്നാല്‍, നിലവിലെ ആരോഗ്യസ്ഥിതി കാരണം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രയാസം അബ്ദുല്‍ ജബ്ബാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

Tags