വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ; വിദഗ്ധ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും
തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധരാണ് അന്വേഷണം നടത്തിയത്.
വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് പരാതിയില്‍ അന്വേഷണം നടത്തിയ വിദഗ്ധ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധരാണ് അന്വേഷണം നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ ശാസ്ത്രകിയ ഉപകരണം കുടുങ്ങിയതില്‍ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയയെയും നഴ്സിംഗ് ഓഫീസര്‍ ധന്യയെയും ഇന്നലെ രാത്രി തന്നെ സസ്പെന്‍ഡ് ചെയ്തു.
tRootC1469263">വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. ശസ്ത്രക്രിയ സമയത്ത് യൂണിറ്റ് ചീഫായിരുന്ന ഡോ.ലളിതാംബിക സര്‍വീസില്‍ നിന്ന് വിരമിച്ചതിനാല്‍, ഇവര്‍ക്ക് എതിരായ നടപടിയിലും ആരോഗ്യവകുപ്പ് ഉടന്‍ തീരുമാനം എടുക്കും. ഇവര്‍ക്കെതിരെ കൈക്കൂലി ആരോപണവും പരാതിക്കാര്‍ ഉന്നയിച്ചിരുന്നു.
.jpg)


