ഓണക്കാലത്ത് 3.66 കോടി രൂപ അധിക പാൽവില നല്കി ടിആർസിഎംപിയു
Aug 17, 2026, 19:35 IST
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലെ (ടിആർസിഎംപിയു) ക്ഷീരകർഷർക്കും അംഗസംഘങ്ങൾക്കും 3.66 കോടി രൂപ അധിക പാൽവില നല്കിയതായി അഡ്മിനിസ്ട്രേറ്റർ സിനില ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
അംഗസംഘങ്ങൾ ജൂലൈയിൽ നല്കിയ പാലളവിന് ആനുപാതികമായി ലിറ്റർ ഒന്നിന് അഞ്ചു രൂപ വീതമാണ് അധിക പാൽവിലയായി നല്കിയത്.
ഇതിൽ മൂന്ന് രൂപ കർഷകർക്കും ഒരു രൂപ അംഗസംഘത്തിനും ലഭിക്കും. ഒരു രൂപ വീതം മേഖല യൂണിയനിൽ സംഘത്തിൻറെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുമെന്നും അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു.അർഹമായ തുക ഓഗസ്റ്റിലെ ആദ്യ പാൽവില ബില്ലിനൊപ്പം സംഘങ്ങൾക്ക് നല്കിയിട്ടുണ്ട്.
.jpg)

