പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിനോടുള്ള മധുരപ്രതികാരം ; പത്മജ വേണുഗോപാല്‍
റോഡ്ഷോയ്ക്ക് പിന്നാലെ മോദിക്കൊപ്പം പ്രചരണത്തില്‍ പങ്കെടുത്തതിലെ അതിയായ സന്തോഷവും അഭിമാനവും പത്മജ പങ്കുവച്ചു.
തൃശ്ശൂരില്‍ നടന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തുറന്ന വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിനോടുള്ള മധുരപ്രതികാരമാണെന്ന് പ്രതികരിച്ച് പത്മജാ വേണുഗോപാല്‍. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബിജെപി നേതാവായ പത്മജയാണ്. റോഡ്ഷോയ്ക്ക് പിന്നാലെ മോദിക്കൊപ്പം പ്രചരണത്തില്‍ പങ്കെടുത്തതിലെ അതിയായ സന്തോഷവും അഭിമാനവും പത്മജ പങ്കുവച്ചു.
നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മകളായ പത്മജയ്ക്ക് 2021ല്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം സഞ്ചരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു. 2021ല്‍ പത്മജ തൃശ്ശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരിക്കെ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രിയങ്കയ്ക്കൊപ്പം സഞ്ചരിക്കാനുള്ള അനുവാദം തനിക്ക് അന്ന് ലഭിച്ചില്ല. സ്ഥാനാര്‍ത്ഥി താനായിരുന്നിട്ടും അന്നത്തെ ലോക്സഭ എംപിക്കായിരുന്നു പ്രാധാന്യം നല്‍കിയത്. വേദിയിലും തനിക്ക് അവഗണന നേരിടേണ്ടി വന്നു. അതിനാല്‍ ഇന്ന് ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ഒരു വാഹനത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞത് മധുരപ്രതികാരമാണെന്ന് മാധ്യമങ്ങളോട് പത്മജ പറഞ്ഞു.
.jpg)


