ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്കൊപ്പം യാത്ര; ഇളവ് നിശ്ചയിക്കാന്‍ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും
May 10, 2023, 07:39 IST

ഇരുചക്ര വാഹനങ്ങളിലെ കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാന്‍ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് 12.30നാണ് യോഗം ചേരുക. ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേര്‍ പോകുമ്പോള്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പിഴ ഒഴിവാക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. അന്തിമ തീരുമാനം ഉന്നതതല യോഗത്തില്‍ നിശ്ചയിക്കും.
എ.ഐ ക്യാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളില്‍ കൂട്ടികളെ കൊണ്ടു പോയാല്‍ പിഴ ഈടാക്കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.