ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം
യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കാനും ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്.ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്‍റെ പുതിയ നിലപാട്.ശബരിമല തീര്‍ത്ഥാടനത്തിനായി പ്രത്യേക ബജറ്റ് ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ പറഞ്ഞു.
tRootC1469263">'ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്തു. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ബോര്‍ഡ് നിലപാട് അറിയിക്കും വിധിയെ എതിര്‍ക്കും' കെ ജയകുമാര്‍ പറഞ്ഞു.
ശബരിമലയില്‍ വിശദമായ ബജറ്റ് ഉണ്ടായിട്ടില്ല. ചെലവ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. വരുമാനത്തിലെ ചോര്‍ച്ച അടക്കം തടയാൻ ഇതിലൂടെ കഴിയും. ശബരിമലയില്‍ കൃത്യമായ കണക്ക് ഉറപ്പാക്കുന്നതിന് ബജറ്റ് സഹായകമാകും.
ആദ്യമായിട്ടാണ് ഇത്തരത്തില്‍ പ്രത്യേക ബജറ്റ് ഉണ്ടാക്കുന്നത്. ഇടയ്ക്കിടക്ക് അഡ്വാന്‍സ് കൊടുക്കുന്ന രീതിയടക്കം മാറ്റി കൂടുതല്‍ പ്രൊഫഷണലായി കാര്യങ്ങള്‍ ചെയ്യാനാകും. കച്ചവട സ്ഥാപനങ്ങള്‍ക്ക് പുതിയ ടെണ്ടർ രീതി കൊണ്ടുവരും.
യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കാനും ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.
.jpg)


