മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Sabarimala Milma Ney irregularities: Vigilance remand report out; Devaswom official Jayalal in remand

രണ്ടു ദിവസത്തിനുള്ളില്‍ പതിനായിരം ലിറ്റര്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

ശബരിമല നെയ്യ് ക്രമക്കേടിനിടെ മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. രണ്ടു ദിവസത്തിനുള്ളില്‍ പതിനായിരം ലിറ്റര്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ദേവസ്വം ബോര്‍ഡ് യോഗത്തിന് പിന്നാലെയാണ് താരുമാനം. 

അതേസമയം, നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് നിലനില്‍ക്കുന്നതിനാല്‍ വിജിലന്‍സിനോട് ഇതിനുള്ള അനുമതി തേടും. അതിനുശേഷം ആയിരിക്കും കരാര്‍. 

മില്‍മ സ്വന്തം വാഹനത്തില്‍ നെയ്യ് നിലക്കല്‍ എത്തിക്കും. ബാക്കി നെയ്യ് ടെന്‍ഡര്‍ വിളിച്ചാകും മില്‍മയില്‍ നിന്ന് വാങ്ങുക. നെയ്യ് നല്‍കാന്‍ മില്‍മയും സന്നദ്ധത അറിയിച്ചു.

Tags