സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവത്തിൽ നടപടിയുമായി ഗതാഗത മന്ത്രി

ganesh
ganesh

ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ഇടിച്ചത്

തിരുവനന്തപുരം : ആറ്റിങ്ങൽ ആലംകോട് സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവത്തിൽ നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കെതിരെ നടപടിയെടുക്കും.

ഇന്ന് രാവിലെ ഏറ്റു മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ഇടിച്ചത്. വാഹനത്തിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവർ നിർത്താതെ പോയതാണെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുപ്പതോളം വിദ്യാര്‍ഥികള്‍ അപകടം നടക്കുമ്പോൾ ബസ്സിലുണ്ടായിരുന്നു. 

Tags