‘ഗതാഗത വകുപ്പ് സ്വകാര്യ ബസ് ഉടമകളെയും ജീവനക്കാരെയും ഉപദ്രവിക്കുന്നു’,ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

'We should be heard too'; Private bus owners protest against the announcement of free travel for women in KSRTC buses

യുഡിഎഫ് സർക്കാരിന്റെ കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർത്തി  ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. സ്വകാര്യ ബസുകളുടെ നിലനിൽപ്പ് കൂടെ പരിശോധിച്ച് തീരുമാനം കൈക്കൊള്ളണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഗതാഗത വകുപ്പ് ബസ് ഉടമകളുടെയും ജീവനക്കാരെയും പല വിധത്തിലായി ഉപദ്രവിക്കുന്നുവെന്നും സ്വകാര്യ ബസുകൾ അപ്രത്യക്ഷമാകുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.

തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധ സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെ സംഭവിച്ചാൽ സ്വകാര്യബസിൽ കയറാൻ ആളുണ്ടാവില്ലെന്നും അത് പൊതുഗതാഗത സംവിധാനത്തെയാകെ തകർക്കുമെന്നാണ് ബസുടമകൾ പറയുന്നത്.

Tags