വാഹനങ്ങളില്‍ അനുവദിക്കാൻ കഴിയുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ
അനുമതി കൂടാതെ ചെയ്യാൻ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകളും പ്രത്യേക അനുമതിയോടെ ചെയ്യാൻ കഴിയുന്ന മറ്റുചില മോഡിഫിക്കേഷനുകളുമാണ് റിപ്പോർട്ടിലുള്ളത്.
തിരുവനന്തപുരം: വാഹനങ്ങളില്‍ അനുവദിക്കാൻ കഴിയുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ.റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അനുമതി കൂടാതെ ചെയ്യാൻ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകളും പ്രത്യേക അനുമതിയോടെ ചെയ്യാൻ കഴിയുന്ന മറ്റുചില മോഡിഫിക്കേഷനുകളുമാണ് റിപ്പോർട്ടിലുള്ളത്.
അനുമതി ആവശ്യമില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍
1. സീറ്റ് കവര്‍
2. ഫ്‌ലോര്‍ മാറ്റ്
3. സ്റ്റിയറിങ് വീല്‍ കവര്‍
4. ക്രോം ഗാര്‍ണിഷ്
5. ഡോര്‍ വൈസറുകള്‍
6. മഡ് ഫ്‌ളാപ്പുകള്‍
7. ബോഡി സ്റ്റിക്കറുകള്‍
8. ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിങ്
9. ഡാഷ് കാമറ
10. റിവേഴ്‌സ് കാമറ
11. പാര്‍ക്കിങ് സെന്‍സര്‍
12. ജിപിഎസ് ട്രാക്കര്‍
13. ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം
14. അഡീഷണല്‍ സ്പീക്കറുകള്‍
15. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം
16. ടോ ഹുക്കുകള്‍
17. റൂഫ് കാരിയറുകള്‍
18. 50 ശതമാനം സുതാര്യമായ സൺ ഫിലിം
ആര്‍സിയില്‍ മാറ്റംവരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍
1. വാഹനത്തിന്റെ നിറം മാറ്റല്‍
2. എന്‍ജിന്‍ മാറ്റല്‍
3. എല്‍പിജി/സിഎന്‍ജി കിറ്റ് വെക്കല്‍
3. ഇലക്‌ട്രിക്കാക്കി മാറ്റല്‍
4. ഭിന്നശേഷി സൗഹൃദ വാഹനമാക്കല്‍
5. ഷാസി ഫ്രെയിം മാറ്റല്‍
നിയമപരമായ മോഡിഫിക്കേഷനുകള്‍ അനുവദിക്കുമെന്ന് പറയുന്ന വി.ഡി. സതീശന്റെ റീല്‍ തിരഞ്ഞെടുപ്പിന് മുമ്പ് വൈറലായിരുന്നു. 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്നാണ് അദ്ദേഹം റീലില്‍ പറഞ്ഞത്.
പിന്നീട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തിനും അനുകൂലമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ആ സമയത്തെ വി.ഡി. സതീശന്റെ ചിരി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ 'പൂക്കി സിഎം' എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
.jpg)

