ട്രാൻസ്‌മെൻ പ്രവീൺ നാഥിന്‍റെ മരണം: ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു

google news
praveen1

തൃശൂർ: വിഷം കഴിച്ച് ജീവനൊടുക്കിയ ട്രാൻസ്‌മെൻ പ്രവീൺനാഥിന്റെ ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച് അവശനിലയിലായ ഭാര്യ ട്രാൻസ് വുമൺ റിഷാന ഐഷുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിലെ ആദ്യ ട്രാൻസ്‌മെൻ ബോഡി ബിൽഡറായിരുന്ന പ്രവീൺ നാഥ് ഇന്നലെയാണ് ജീവനൊടുക്കിയത്. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവെച്ച് വിഷം കഴിച്ച പ്രവീൺ നാഥ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പാലക്കാട് നെൻമാറ എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. കഴിഞ്ഞ പ്രണയദിനത്തിലാണ് പ്രവീണും റിഷാനയും വിവാഹിതരായത്. ഇവർ തമ്മിൽ പിരിയുന്നു എന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് പ്രവീൺനാഥിനെ മാനസികമായി തളർത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

Tags