മലപ്പുറത്ത് ട്രാൻസ് യുവതി സുഹൃത്തിൻ്റെ താമസസ്ഥലത്ത് മരിച്ചനിലയിൽ

crime
crime

താനൂർ: മലപ്പുറം താനൂരിൽ ട്രാൻസ് യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം നടന്നത്. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇവരുടെ സുഹൃത്ത് വൈലത്തൂർ സ്വദേശിയാണ്.

tRootC1469263">

എന്നാൽ, ഒഴൂർ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. ഈ വീടിന് മുന്നിലെ താത്കാലിക ഷെഡ്ഡിനുള്ളിലാണ് കമീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കമീല ഇൻസ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാൻ പോവുകയാണെന്നുമാണ് കമീല വീഡിയോയിൽ പറഞ്ഞിരുന്നത്. അതേസമയം സംഭവത്തിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags