സർക്കാർ സ്ഥാപനത്തിൽ ട്രെയിനർ റിക്രൂട്ട്മെന്റ്; 37,400 തുടക്ക ശമ്പളം

job vaccancy
job vaccancy

‍കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിൽ സ്ഥിര ട്രെയിനർ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. സംസ്ഥാന തലത്തിൽ മൂന്ന് ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നൽകണം. 

തസ്തികയും ഒഴിവുകളും

tRootC1469263">

പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 03.
തസ്തിക     Training Instructor (Draftsman-Civil) 
സ്ഥാപനം     Scheduled Castes Development Departme
കാറ്റഗറി നമ്പർ     455 /2025 - 456/2025
അപേക്ഷ തീയതി     31.12.2025 ബുധന്‍

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 37,400 രൂപമുതൽ 79,000 രൂപവരെ ശമ്പളമായി ലഭിക്കും. 

നിയമന രീതി
455/2025      തസ്തികമാറ്റം വഴിയുള്ള നിയമനം (പട്ടികജാതി വികസന വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള ജീവനക്കാരിൽ നിന്നും)
456/2025     നേരിട്ടുള്ള നിയമനം(തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ അഭാവത്തിൽ മാത്രം.) 

പ്രായപരിധി 

തസ്തികമാറ്റം വഴിയുള്ള നിയമനം =  01-01-2025 -ൽ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതാണ്. ഉയർന്ന പ്രായപരിധി ബാധകമല്ല.

നേരിട്ടുള്ള നിയമനം - (18-36) = ഉദ്യോഗാർത്ഥികൾ 02-01-1989 നും 01-01-2007 - നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക്  അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. 

യോ​ഗ്യത

കേരളത്തിലെ ഏതെങ്കിലും അംഗീകൃത പോളിടെക്നിക്കിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ ലഭിച്ച മൂന്നു വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ. അല്ലെങ്കിൽ തത്തുല്യ യോഗ്യതയും പരി​ഗണിക്കും.

പരീക്ഷ

ഈ തസ്തികയിലേയ്ക്ക് നിയമിക്കപ്പെടുന്നവർ,നിലവിൽ ടെസ്റ്റ് പാസ്സായിട്ടില്ലെങ്കിൽ,പ്രൊബേഷൻ കാലത്തിനുള്ളിൽ മാന്വൽ ഓഫ് ഓഫീസ് പ്രൊസീജിയർ,അക്കൗണ്ട് ടെസ്റ്റ് (ലോവർ),ഹാൻഡ് ബുക്ക് ഓഫ് ഷെഡ്യുൾഡ് കാസ്റ്റ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് എന്നിവ പാസ്സായിരിക്കേണ്ടതാണ്.

അക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

Tags