എറണാകുളം സൗത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
തിരുവനന്തപുരം : എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്ലാറ്റ് ഫോം പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മാർച്ച് 17 മുതൽ 26 വരെയാണ് നിയന്ത്രണം. ഇതോടെ നിരവധി സർവീസുകൾ ഭാഗികമായി റദ്ദാക്കി.
പാലക്കാട് നിന്ന് രാവിലെ 7.20 ന് പുറപ്പെടുന്ന പാലക്കാട്-എറണാകുളം മെമു(66609) മാർച്ച് 18 മുതൽ 26 വരെ ആലുവ വരെ മാത്രമേ സർവീസ് നടത്തുകയൊള്ളു. ഉച്ചക്ക് 2.45 ന് പുറപ്പെടേണ്ട എറണാകുളം-പാലക്കാട് മെമു(66610) ആലുവയിൽ നിന്നുമായിരിക്കും സർവീസ് ആരംഭിക്കുക.
tRootC1469263">മാർച്ച് 17 മുതൽ ഗുരുവായൂർ-എറണാകുളം പാസഞ്ചർ(56317) ഇടപ്പള്ളിയിലും, കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലും, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്(16304) കോട്ടയത്തുമാണ് സർവീസ് അവസാനിപ്പിക്കുക.
രാവിലെ ആറിന് പുറപ്പെടേണ്ട എറണാകുളം-കണ്ണൂർ ഇൻറർസിറ്റി എക്സ്പ്രസ്(16305) ആലുവയിൽ നിന്നും സർവീസ് ആരംഭിക്കും. ഇതോടൊപ്പം ചെന്നൈയിൽ നിന്നും പുറപ്പെടുന്ന എം.ജി.ആർ ചെന്നൈ-ആലപ്പുഴ ഡെയ്‍ലി എക്സ്പ്രസ്(22639) മാർച്ച് 25 വരെ മുപ്പത് മിനുറ്റ് വൈകിയോടും.
.jpg)


