നാളെ മുതല്‍ വൻ മാറ്റങ്ങളുമായി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്; നിരക്കുകളിലും മാറ്റം

train
train

ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കും. നിലവില്‍ നാല് മണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാക്കുന്നത്

നാളെ മുതല്‍ ആധാര്‍ ഉപയോഗിച്ച് വേരിഫൈ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ ഐആർസിടിസി  വെബ്സൈറ്റ്വഴിയോ ആപ്പ് വഴിയോ തത്‍കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. റിസര്‍വേഷനുമായി ബന്ധപ്പെട്ടും ചിലമാറ്റങ്ങള്‍ റെയില്‍വേ കൊണ്ട് വന്നിരിക്കുകയാണ്.

ട്രെയിൻ യാത്രക്കാര്‍ നാളെ മുതല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. ട്രെയിൻ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആധാറും ഒടിപിയുമായി ബന്ധപ്പെട്ട് നാളെ മുതല്‍ പ്രധാന മാറ്റങ്ങള്‍ വരുത്തുകയാണ് റെയില്‍വേ. ഓണ്‍ലൈനിലും റിസര്‍വേഷന്‍ കൗണ്ടറുകളിലും ഈ മാറ്റം ഉണ്ടാകും.

tRootC1469263">

ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കും. നിലവില്‍ നാല് മണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് പുറപ്പെടേണ്ട ട്രെയിനുകളില്‍ തലേന്ന് രാത്രി 9 മണിക്ക് തന്നെ ചാർട്ട് തയ്യാറാക്കും. ഈ സംവിധാനം ഘട്ടംഘട്ടമായി ആയിരിക്കും നടപ്പാക്കുക.

അംഗീകൃത ടിക്കറ്റിംഗ് ഏജന്‍റുമാര്‍ക്ക് എസി ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയും നോണ്‍-എസി ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11.30 വരെയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദമില്ല. നാളെ മുതല്‍ നോണ്‍ എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍, എസി ക്ലാസുകളുടെ നിരക്കുകളില്‍ നേരിയ വര്‍ധന വരും. നോണ്‍ എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകള്‍ കിലോമീറ്ററിന് ഒരു പൈസയാകും വര്‍ധിക്കുക.

എസി ക്ലാസുകളില്‍ ഒരു മുതല്‍ കിലോമീറ്ററിന് രണ്ട് പൈസ വീതമാകും വര്‍ധിക്കുക. എന്നാല്‍ ഈ നിരക്ക് വര്‍ധന 500 കിലോമീറ്റര്‍ കൂടുതലുള്ള ദൂരത്തിനാകും ബാധകം. ടിക്കറ്റ് റിസർവേഷനിൽ ചില ആശ്വാസനടപടികളും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags