സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്ക്

പുതുക്കാട്ടുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലെ റെയില്‍പ്പാലം പൂര്‍ണമായും മാറ്റി സ്ഥാപിച്ചു. ഇന്നലെയാണ് പഴയപാലം മാറ്റി പുതിയത് സ്ഥാപിച്ചത്. ഇന്നലെ വൈകിട്ട് മുതല്‍ പാലത്തിലൂടെ വേഗം കുറച്ച് ട്രെയിനുകള്‍ കടത്തിവിട്ടു. എന്നാല്‍, അതിവേഗതിയില്‍ ട്രെയിനുകള്‍ കടത്തിവിടാന്‍ രണ്ടു ദിവസം കൂടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു മാവേലി എക്‌സ്പ്രസ്, ഷൊര്‍ണൂര്‍ എറണാകുളം മെമു, ഗുരുവായൂര്‍ എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍, എറണാകുളം കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍, കോട്ടയം എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍ തുടങ്ങിയ ട്രെയിനുകള്‍ കഴിഞ്ഞ രണ്ടു ദിവസം റദ്ദാക്കിയിരുന്നു. ഇന്നു മുതല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാകുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.