ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ പാലക്കാടുനിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; വിവിധ ട്രെയിനുകള്‍ റദ്ദാക്കി

train

12, 13, 14, 16 തീയതികളില്‍ പാലക്കാട്- കോയമ്പത്തൂര്‍ മെമുവും, 14, 21 തീയതികളില്‍ കോയമ്പത്തൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്കുള്ള പാസഞ്ചറും (56603) സര്‍വീസ് റദ്ദാക്കി.

പാലക്കാട്: ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ പാലക്കാടുനിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം.7, 8, 14, 21 തീയതികളില്‍ (ട്രെയിന്‍ നമ്പര്‍ 56604) ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ ജങ്ഷന്‍ പാസ്സഞ്ചറും 12, 13, 14, 16 തീയതികളില്‍ പാലക്കാട്- കോയമ്പത്തൂര്‍ മെമുവും, 14, 21 തീയതികളില്‍ കോയമ്പത്തൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്കുള്ള പാസഞ്ചറും (56603) സര്‍വീസ് റദ്ദാക്കി.

tRootC1469263">

ഭാഗികമായി മുടങ്ങുന്നവ

16608 (കോയമ്പത്തൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്സ്) 7, 8, 14, 15 തീയതികളില്‍ കോഴിക്കോട് സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും.

16307 (ആലപ്പുഴ-- കണ്ണൂര്‍ എക്‌സ് പ്രസ്സ്) 25നും മാര്‍ച്ച്‌ നാലിനും ഷൊര്‍ണുര്‍ ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

യാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളില്‍ മാറ്റം

22610 (കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ് പ്രസ്സ് 12, 13, 15 തീയതികളില്‍ രാവിലെ ഏഴിന് പാലക്കാട് നിന്ന് യാത്ര ആരംഭിക്കും.

16844 (പാലക്കാട്- തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്സ്) 12, 13 തീയതികളില്‍ രാവിലെ ഏഴിന് കഞ്ചിക്കോട് നിന്നാകും.

16844 (പാലക്കാട്-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്സ്) 14, 15, 16 തീയതികളില്‍ രാവിലെ 7.15ന് വാളയാറില്‍ നിന്ന്.

56604 (ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസ്സഞ്ചര്‍) 12, 22 തീയതികളില്‍ രാവിലെ 09.20ന് പാലക്കാട് ജങ്ഷനില്‍ നിന്ന്.

ട്രെയിന്‍ വൈകും

56604 (ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസ്സഞ്ചര്‍) 5, 6, 9 തീയതികളില്‍ ഷൊര്‍ണൂരില്‍നിന്ന് 40 മിനിറ്റ് വൈകും

Tags