കോഴിക്കോടും ആലുവയിലും റെയില്‍വെ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി

train
train

അപകടത്തെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകി.

കോഴിക്കോടും ആലുവയിലും റെയില്‍വെ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയില്‍വേ ട്രാക്കിന് മുകളില്‍ മരങ്ങളും വീടുകളുടെ മേല്‍ക്കൂരയും തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടത് ആറു മണിക്കൂറിലേറെയാണ്. മൂന്ന് വന്‍ മരങ്ങളും പത്തോളം വീടുകളുടെ മേല്‍ക്കൂരയും ആണ് തകര്‍ന്ന് പാലത്തില്‍ പതിച്ചത്. അപകടത്തെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകി.

tRootC1469263">


ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും മൂന്നും നാലും മണിക്കൂര്‍ വൈകി ഓടുകയാണ്. രാത്രി 12. 50ന് ഷൊര്‍ണുരില്‍ എത്തേണ്ട മംഗലാപുരം - തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് എത്തിയത് പുലര്‍ച്ചെ 5.45 ഓടെയാണ്.
എറണാകുളം അമ്പാട്ട് കാവില്‍ മെട്രോ സ്റ്റേഷന്‍ സമീപം റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് നാല് മണിക്കൂര്‍ സമയം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ട്രാക്കിന് സമീപത്തുള്ള ആല്‍മരം മറിഞ്ഞ് വീണത്.  രണ്ട് ട്രാക്കിലെ ഇലക്ട്രിക്ക് ലൈനിലേക്കാണ് മരം വിണത്. റെയില്‍വേയും ഫയര്‍ഫോഴ്‌സും നാട്ടുകാരും  തടസം മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തി. നിരവധി ട്രെയിനുകളുടെ ഷെഡ്യൂള്‍ പുനക്രമീകരിച്ചു.

Tags