ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണ് 18 കാരന് ദാരുണാന്ത്യം

Indian Railways to celebrate Onam; 112 special trains, ticket bookings to start soon

 ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് പതിനെട്ടുകാരൻ മരിച്ചു. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയിൽവേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 

കണ്ണൂരിൽനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന മലബാർ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു രാഹുൽ. അതിവേഗം സഞ്ചരിക്കുന്ന ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ താഴേക്കു വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം.

Tags