സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ നിയന്ത്രണം തുടരും

google news
train

വിവിധ ഇടങ്ങളിലെ അറ്റകുറ്റപ്പണികള്‍ കാരണം സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ നിയന്ത്രണം തുടരും. മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, നിലമ്പൂര്‍ റോഡ് കൊച്ചുവേളി രാജറാണി എക്‌സ്പ്രസ്, ലോകമാന്യതിലക് കൊച്ചുവേളി ഗരീബ്‌രഥ് എന്നിവ പൂര്‍ണമായും റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂര്‍  ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്  കോട്ടയം വഴിയാക്കി. നിലമ്പൂര്‍ റോഡ്  കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂര്‍ എറണാകുളം എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. 

ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ട്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് 5.30 നു പുറപ്പെടുന്ന എക്‌സ്പ്രസ് ട്രെയിന്‍ 7.45ന് മാത്രമേ പുറപ്പെടൂ. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 2.25ന് പുറപ്പെടേണ്ട എക്‌സ്പ്രസ് ട്രെയിന്‍  6.40ന് ആയിരിക്കും. നാളത്തെ കണ്ണൂര്‍ ഷൊര്‍ണൂര്‍  റൂട്ടിലെ മെമു ട്രെയിന്‍ കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസ് നാളെയും 30നും കൊയിലാണ്ടിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കും.

Tags